LIFEMovie

‘മിഷൻ സി’ രണ്ടാമത്തെ ട്രെയിലർ റിലീസ്

 

ഫെബ്രുവരി 3-ന്
നീസ്ട്രീം ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന
ഒരു എൻഗേജിംഗ് റോഡ്ത്രില്ലർ മൂവിയായ
“മിഷൻ സി” യുടെ രണ്ടാമത്തെ ട്രെയിലർ റിലീസായി.
യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി‘.
എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന “മിഷൻ-സി”എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.മേജര്‍ രവി,
ജയകൃഷ്ണന്‍,
കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

‘ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി റോഡ് ത്രില്ലർ സിനിമയാണ് ‘മിഷൻ സി’.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍.
പി ആർ ഒ-എ.എസ്. ദിനേശ്.

Back to top button
error: