സൗദിയിൽ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ്  തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

സൗദിയിലെ നജ്‌റാനില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു.നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ദീനാണ് (47) അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്ബോള്‍ ഖരിയ എന്ന സ്ഥലത്ത് വച്ച് വാഹനത്തിന്റെ ടയർ പൊട്ടിയതാണ്​ അപകട കാരണം.20 വര്‍ഷത്തിലേറെയായി സൗദിയിലുള്ള ഷിഹാബുദ്ദീന്‍ രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version