LIFEMovie

“ഒറ്റയാൻ” കണ്ണൂരിൽ

 

തൽഹത്ത്,ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ
റജിൻ നരവൂർ സംവിധാനം ചെയ്യുന്ന
” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂർ തോട്ടടയിൽ ആരംഭിച്ചു.
രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ,അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്,
മട്ടനൂർ ശിവദാസ്,
കാർത്തിക് പ്രസാദ്,
മേഘ്ന എസ് നായർ,
അഞ്ജു അരവിന്ദ്,സരയൂ , നീന കുറുപ്പ്,കണ്ണൂർ ശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായ
പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

കനക രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.
സുനിൽ കല്ലൂർ എഴുതിയ വരികൾക്ക്
അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.
എഡിറ്റിംഗ്-പി സി മോഹനൻ.
പി ആർ ഒ-എ എസ് ദിനേശ്.

Back to top button
error: