IndiaNEWS

മുംബൈയിൽ എട്ടു കോടിയുടെ കള്ളനോട്ട് പിടിച്ചു

മുംബൈ: മുംബൈയില്‍ വന്‍ കള്ളനോട്ട് സംഘം അറസ്റ്റില്‍.എട്ടുകോടി രൂപയുടെ കള്ളനോട്ടുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്.കള്ളനോട്ട് അച്ചടിച്ചു അന്തര്‍ സംസ്ഥാന തലത്തില്‍ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് നഗരപ്രാന്തത്തിലെ ദഹിസര്‍ ചെക്ക് പോസ്റ്റില്‍ കാര്‍ തടഞ്ഞു നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘം കുടുങ്ങിയത്.
.കാറില്‍നിന്ന് 2000 രൂപയുടെ 250 ബണ്ടില്‍ കള്ള നോട്ടുകള്‍ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു മൂന്നു സഹായികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൂടി പോലീസിന് ലഭിച്ചു.തുടര്‍ന്ന് സബര്‍ബന്‍ അന്ധേരിയിലെ ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തി മറ്റ് മൂന്നു പേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു.മൊത്തം എട്ടു കോടി രൂപയുടെ വ്യാജ കറൻസികളാണ് ഇവരിൽ നിന്നും പിടികൂടിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.

Back to top button
error: