NEWS

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് വ്യാപകമോഷണം, സ്ത്രീ ഉൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ

യുവതിയടക്കം അഞ്ചു പേരെയാണ് കവർച്ചാ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബൈക്കിൽ ചുറ്റിനടന്ന് സ്വർണമാലയും മറ്റും മോഷ്ടിക്കുന്ന ഈ സംഘം നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു. മോഷ്ടിക്കുന്ന ബൈക്കുകള്‍ക്ക് രൂപമാറ്റം വരുത്തിയശേഷം അതിൽ കറങ്ങി നടന്നാണ് വ്യാപകമായ മോഷണങ്ങൾ നടത്തിയിരുന്നത്

ർക്കല: കടയ്ക്കാവൂരില്‍ യുവതിയടക്കം അഞ്ചു പേർ കവർച്ചാ കേസിൽ അറസ്റ്റിൽ. നിലമേല്‍ വളയിടം രാജേഷ്ഭവനില്‍ ജെര്‍നിഷ(22), കണിയാപുരത്തിനു സമീപം പള്ളിപ്പുറം ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയല്‍തിട്ടവീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്കൂളിനു സമീപം അഖില്‍പ്രേമന്‍(20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ്(19) എന്നിവരാണ് പൊലീസ് വലയിൽ കുടുങ്ങിയത്. പോലീസിനെ ആക്രമിച്ച രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സഹാസികമായാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാച്ച പുലര്‍ച്ചെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80വയസുള്ള വയോധികയെ ബൈക്കിലെത്തിയ ഷമീര്‍, അബിന്‍ എന്നിവർ അക്രമിച്ചു സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണു സംഘം അറസ്റ്റിലായത്. ഷമീറും അബിനുമാണ് ആദ്യം പിടിയിലായത്. പ്രതികളില്‍ നിന്നു കണ്ടെത്തിയ ബൈക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്നു മോഷ്ടിച്ചതാണെന്നും കണ്ടെത്തി. പിടിച്ചുപറിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുന്ന സംഘാംഗമായ ജെര്‍നിഷ എന്ന യുവതി ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണ്.

ഷമീറും അബിനും മുപ്പതിലേറെ വാഹനമോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളികളും കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 6 മാസത്തിനുള്ളില്‍ നടന്ന ഒട്ടേറെ മാലപിടിച്ചുപറിക്കല്‍ കേസുകളിലെ പ്രതികളുമാണെന്നു പൊലീസ് അറിയിച്ചു. 2021 നവംബറില്‍ വക്കം സ്വദേശിയുടെ വീടിനുനേരെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടുകാരെ അക്രമിച്ച കേസിലേയും പ്രതികളാണ്.

വക്കം സ്കൂളിനു സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്വര്‍ണാഭരണങ്ങളടക്കം മോഷണവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ ഇവിടെയെത്തിച്ചു രൂപമാറ്റം വരുത്തിയശേഷമാണു കവര്‍ച്ചയും പിടിച്ചുപറിയും നടത്തിവന്നത്.

Back to top button
error: