SportsTRENDING

ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം പാക് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു തയ്യാറെടുത്ത് ഓ​​​​സീസ്

 

ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു ത​​​യാ​​​റാ​​​കു​​​ന്ന ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​മി​​​​ക​​​​ച്ച നി​​​​ര​​​​യെ ഒ​​​​രു​​​​ക്കു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ ഒ​​​​രു ക​​​​ളി​​​​ക്കാ​​​​ര​​​​നും ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. സു​​​​ര​​​​ക്ഷാ​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് 24 വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ഓ​​​​സീ​​​​സ് മു​​​​തി​​​​രാ​​​​തി​​​​രു​​​​ന്ന​​​​ത്. 1998ൽ ​​​​മാ​​​​ർ​​​​ക് ടെ​​​​യ്‌​​​ല​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ടീ​​​​മാ​​​​ണ് അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​ര്യ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ ഓ​​​​സീ​​​​സ് ടീം.

2009​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​വ​​​​ച്ച് ശ്രീ​​​​ല​​​​ങ്ക​​​​ൻ ടീം ​​​​സ​​​​ഞ്ച​​​​രി​​​​ച്ച ബ​​​​സി​​​​നു​​​​നേ​​​​രെ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ശേ​​​​ഷം ടീ​​​​മു​​​​ക​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തോ​​ടു വി​​​​മു​​​​ഖ​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. 2019ലാ​​​​ണ് ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റ് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ​​​​ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പി​​​​നു മു​​​​ന്പ് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്, ഇം​​​​ഗ്ല​​​​ണ്ട് ടീ​​​​മു​​​​ക​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് പി​​ന്മാ​​റി​​​​യ​​​​ത്.

 

Back to top button
error: