KeralaNEWS

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.ചെങ്ങന്നൂർ ദേവീപമ്പിലെ ജീവനക്കാരൻ ആരോമൽ(22) ആണ് മരിച്ചത്. പിറകിലിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 ചെറിയനാട് അരിയണ്ണൂർശ്ശേരി സ്വദേശിയാണ് മരിച്ച ആരോമൽ. ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ പുത്തൻ തറയിൽ വിഷ്ണു വിജയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ പേരിശേരി-ഓട്ടാഫീസ് റോഡിൽ നെടുവരംകോട് എസ്.എൻ. കോളേജ് ജങ്ഷനു സമീപമാണ് അപകടമുണ്ടായത്.

Back to top button
error: