
കോഴികൾക്ക് രോഗം വരാതെ തടയുന്നതിന് രോഗപ്രതിരോധ കുത്തിവെപ്പ് നൽകിയിരിക്കണം. ഇതുകൂടാതെ പോഷകസമൃദ്ധമായ കോഴിത്തീറ്റ ഇവയ്ക്ക് നൽകിയിരിക്കണം. കൂടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ പരമാവധി രോഗങ്ങളെ അകറ്റി നിർത്താം. കോഴിക്കൂടിന് ചുറ്റും 100 ചതുരശ്ര മീറ്ററിൽ 50 കിലോ എന്ന തോതിൽ കുമ്മായം വിതറണം.
കോഴികൾക്ക് നൽകുന്ന തീറ്റയുടെ ഗുണമേന്മ എപ്പോഴും ഉറപ്പുവരുത്തണം. കോഴിയുടെ വളർച്ച ഘട്ടത്തിൽ പ്രോട്ടീൻ സമ്പന്നമായ തീറ്റയാണ് നല്‍കുന്നത്. പ്രോട്ടീന്‍ വർദ്ധിപ്പിക്കുവാൻ ഫിഷ് മീൽ, ബോൺ മീൽ എന്നിവ ചേർക്കാറുണ്ട് ഇത് അണുവിമുക്തം ആയിരിക്കണം.
തീറ്റ ചാക്കുകൾ എപ്പോഴും വായുസഞ്ചാരമുള്ള മുറിയിൽ വയ്ക്കുവാൻ ശ്രദ്ധിക്കണം. തീറ്റ സംഭരിക്കുന്ന മുറിയിൽ എലികളും മറ്റു ശുദ്രജീവികൾ വരാതെ നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതുകൂടാതെ കോഴികൾക്ക് എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം. വെള്ളത്തിൻറെ അമ്ല ക്ഷാര നില എപ്പോഴും അറിഞ്ഞുവേണം കോഴികൾക്ക് നൽകുവാൻ. ഇതുകൂടാതെ കാൽസ്യം നൈട്രേറ്റ്, ഇരുമ്പ് തുടങ്ങിയവ അംശം വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന് പരിശോധന വിധേയമാക്കണം. 10 ദിവസം പ്രായമായ ഇറച്ചി കോഴികൾക്ക് 60 മില്ലി വെള്ളം തീർച്ചയായും നൽകിയിരിക്കണം. ബ്ലീച്ചിങ് പൗഡർ ആവശ്യമായ അളവിലെടുത്ത് അതിൻറെ തെളിനീര് സൂര്യാസ്തമയത്തിനു ശേഷം അല്ലെങ്കിൽ രാത്രിയിൽ കിണറ്റിൽ ഒഴിക്കുക. ക്ലോറിനേഷൻ നടത്തിയ ജലം കോഴികൾക്ക് നൽകാം. 1000 ലിറ്റർ വെള്ളത്തിന് 2 ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്ന രീതി ചെറുകിടകോഴി വളർത്തുന്ന വർക്ക് നല്ലതാണ്. തീറ്റ പാത്രം, വെള്ളപ്പാത്രവും എപ്പോഴും ബ്രഷ് ഉപയോഗിച്ച് തേച്ചുകഴുകി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.
കൂട് ഒരുക്കുമ്പോൾ വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് ഒരുക്കണം. വായുസഞ്ചാരം ഉറപ്പാക്കി നായ, പൂച്ച തുടങ്ങിയവ വരാത്ത ഇടം ഉറപ്പാക്കി നിർമ്മിക്കുക. കോഴിഫാം ആണെങ്കിൽ ജോലിക്കാർ അണുനാശിനി വെള്ളത്തിൽ അവരുടെ പാദങ്ങൾ മുക്കി വേണം അകത്തേക്കും പുറത്തേക്കും പോകേണ്ടത്. കൂടിനുള്ളിൽ തറ, ചുമര് തുടങ്ങിയവ ചുണ്ണാമ്പും ഉപയോഗിച്ച് വെള്ള പൂശണം. കോഴിക്കുഞ്ഞുങ്ങളെ കൊണ്ടു വരുന്നതിനു മുൻപ് പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ച് ഷെഡ് അണുവിമുക്തമാക്കി ഇരിക്കണം. കോഴിക്കൂട്ടിൽ വിരിക്കുന്ന ലിറ്ററിൽ സാധാരണയായി അറക്കപ്പൊടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
കോഴിക്കൂടിന്റെ തറ അണുവിമുക്തമാക്കിയ ശേഷം 10 സെൻറീമീറ്റർ കനത്തിൽ അറക്കപ്പൊടി നിരത്തുന്നത് നല്ലതാണ്. കോഴിക്കൂട്ടിൽ നിരന്തര രോഗലക്ഷണങ്ങൾ കാണിക്കുന്ന കോഴികളെ പ്രത്യേകം മാറ്റി ചികിത്സിക്കുവാൻ ശ്രദ്ധിക്കുക. കൂടാതെ കോഴികൾക്ക് കൃത്യസമയത്ത് കുത്തിവെപ്പ് നടത്തുക.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
“ബനാറസ്” വീഡിയോ ഗാനം റിലീസ് -
അടുക്കളയില്‍ നികു’തീീീ…’ പനീര്‍, ഇറച്ചി, തൈര്, പപ്പടം… 18 മുതല്‍ വിലകൂടും -
കൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കാറുണ്ടോ ? എങ്കില്‍ അതിന്റെ പിന്നലെ ഒരു കാരണം ഇതാണ്… -
യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്സ് കേസുകള്‍ കൂടുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന -
രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ്, ഹോര്‍മോണ്‍ പ്രശന്ങ്ങളുണ്ട്: ശ്രുതി ഹാസന് -
നൂറോളം വിദ്യാര്‍ഥികളുടെ ഫ്രീക്ക് ലുക്കില്‍ ‘കത്രികവച്ച്’ സ്കൂള്‍ അധികൃതര്‍; വീട്ടുകാര്‍ക്ക് മുടിവെട്ട് കാശ് ലാഭം! -
തെലുങ്ക് സൂപ്പര്‍താരം മഷേഹ് ബാബുവിനെ കണ്ട സന്തോഷം പങ്കിട്ടും ട്വിറ്ററില്‍ ഫോളോ ചെയ്തും ബില്‍ഗേറ്റ്സ് -
ടിവി കണ്ടാണോ ഉറങ്ങുന്നേ ? എങ്കില്‍ അത് അത്ര നല്ലതല്ലെന്ന് പുതിയ പഠനം -
‘ഡാര്‍ക് സര്‍ക്കിള്‍സ്’ മാറ്റാൻ ഇതാ ചില മാര്‍ഗങ്ങള്‍ -
ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹസിക്കപ്പെട്ടു; അമ്മയെപ്പോലെ സൗന്ദര്യമില്ല, ആകര്ഷണമില്ല തുടങ്ങിയ കമന്റുകള്‍ ഏറെ വേദനിപ്പിച്ചു: താന്‍ ബോഡി ഷെയിമിങ്ങിന്‍െ്റ ഇരയെന്ന് ഖുശ്ബുവിന്‍െ്റ മകള്‍ -
കലാഭവൻ ഷാജോൺ ഇനി ഡി വൈ എസ് പി മാണി ഡേവിസ്,പ്രൈസ് ഓഫ് പോലീസ് തിരുവനന്തപുരത്ത് തുടങ്ങി -
പുതിയ സിനിമയുമായി രഞ്ജിത്ത് ശങ്കർ -
ഭര്‍ത്താവിനെ വാടകയ്ക്ക്, നന്നായി പണിയെടുക്കും, 65 വയസിന് മുകളിലുള്ളവര്‍ക്ക് ഡിസ്കൗണ്ട്, പരസ്യവുമായി ഭാര്യ; ഒണ്‍ലി ഫോര്‍ വീട്ടുജോലി! -
ഈ അച്ഛനെ തോല്‍പ്പിച്ചുകളഞ്ഞല്ലോടാ മോനേ… ചിലപ്പോള്‍ 50, ചിലപ്പോള്‍ 80, മാര്‍ക്കിന് സ്ഥിരതപോര; മകനെ ഒരുവര്‍ഷം ഒപ്പമിരുത്തി കണക്കു പഠിപ്പിച്ച് പിതാവ്: ഫലം നൂറില്‍ ആറ്! -
ഈ രണ്ട് വേദനകള്‍ കോവിഡിന്റെ സൂചന നല്‍കും