ഖത്തറിലേക്കുള്ള യാത്രാ ചിലവ് ഇനി കൂടും

ദോഹ: വിമാനത്താവളത്തിലെ വിവിധ നിരക്കുകള്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കൂട്ടിയതോടെ ഖത്തറിലേക്കുള്ള യാത്രാ ചിലവ് ഇനി കൂടും.55 റിയാലിന്റെ വര്‍ധനയാണ് ഉണ്ടാവുക.എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് ഫീ 40 റിയാലില്‍ നിന്ന് 60 റിയാലാക്കി.പാസഞ്ചര്‍ ഫെസിലിറ്റീസ് ഫീസും 35 റിയാലില്‍ നിന്ന് 60 റിയാലാക്കിയിട്ടുണ്ട്.

ഇതിന് പുറമെ 10 റിയാല്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ഈ നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version