KeralaNEWS

കാഞ്ഞങ്ങാട്ട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം, മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

 

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം. അധ്യാപികയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കണക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് നഗ്നതാപ്രദർശനം ഉണ്ടായത്

മുഖം മറച്ചാണ് നഗ്നത പ്രദർശിപ്പിച്ച ആൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വിദ്യാർത്ഥികൾക്കുള്ള ലിങ്ക് ഉപയോഗിച്ച് ക്ലാസിൽ കയറിയ ആൾ മുഖം മറച്ചശേഷം പാട്ടിനൊപ്പം വസ്ത്രം ഉരിഞ്ഞു നൃത്തം ചെയ്യുകയായിരുന്നു. ക്ലാസ് എടുത്തിരുന്ന അധ്യാപിക കരുതിയത് ക്ലാസിലെ വിദ്യാർത്ഥിയാണെന്നാണ്.
യാഥാർത്ഥ്യം ബോധ്യപ്പെട്ട അധ്യാപിക
ഇതോടെ പെൺകുട്ടികൾ അടക്കമുള്ളവരോട് വേഗം ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെട്ടു.
ക്ലാസ് കഴിയാറായ സമയത്ത് ഇയാൾ പൂർണമായി വസ്ത്രം ഉരിഞ്ഞു നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

ഓൺലൈൻ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞുകയറിയതാണോ എന്നാണ് സംശയിക്കുന്നത്. ഫായിസ് എന്ന പേരിൽ വിദ്യാർഥി ക്ലാസിൽ പഠിക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചത്.

Back to top button
error: