LIFEMovie

“ആകാശത്തിനു താഴെ “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ പൂമലയിൽ ആരംഭിച്ചു

 

കലാഭവൻ പ്രജോദ് , തിരു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന “ആകാശത്തിനു താഴെ “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ പൂമലയിൽ ആരംഭിച്ചു.
എം എൽ എ സേവ്യർ ചിറ്റിലപ്പള്ളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ ഫസ്റ്റ് ക്ലാപ്പടിച്ചു.

“ഭാരത പുഴ” യിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് ഈ ചിത്രത്തിൽ നായികയാവുന്നു.
കണ്ണൂർ വാസൂട്ടി,പളനി സ്വാമി,മീനാക്ഷി മഹേഷ് , രമാദേവി,എം ജി വിജയ് , മായ സുരേഷ്,അരുൺ ജി, വിജോ അമരാവതി,
ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

ദേശീയ അവാർഡ് നേടിയ ‘പുലിജന്മം’എന്ന ചിത്രത്തിനു ശേഷം അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ഷാൻ പി റഹ്മാൻ നിർവ്വഹിക്കുന്നു.പ്രദീപ് മണ്ടൂർ കഥ തിരക്കഥ
സംഭാഷണമെഴുതുന്നു.
ലിജിസോന വർഗ്ഗീസ് എഴുതിയ വരികൾക്ക്
ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റിങ്- സന്ദീപ് നന്ദകുമാർ.
പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,
കല-ഇന്ദുലാൽ കാവീട്,
മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ,
വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ,
സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര,
ഡിസൈൻ-അധിൻ ഒള്ളൂർ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,അസ്സോസിയേറ്റ് ഡയറക്ടർ-ഹരി വിസ്മയം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്.

വളരെ കാലികപ്രസക്തവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയമാണ് ‘ആകാശത്തിനു താഴെ’ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.

Back to top button
error: