NEWS

സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി വഴിയോരക്കടയിലെ ജീവനക്കാർ

കരുണ വറ്റാത്ത മനസും സഹജീവിയോടുള്ള സ്നേഹത്തിനും മാതൃകയായി ഒരു പറ്റം ഹോട്ടൽ തൊഴിലാളികൾ. 'വഴിയോരക്കട'യിലെ ജീവനക്കാരനായ മനോജ് ബൈക്കപകടത്തിൽ മരണമടഞ്ഞത് ഈ ഡിസംബർ 11നാണ്. ഗുരുതര പരിക്കുകളോടെ ഭാര്യ ജയ ഇപ്പോഴും ആശുപത്രിയിലാണ്. സഹപ്രവർത്തകരായ 19 അംഗ വെയിറ്റര്‍മാരും മാനേജുമെൻ്റും ചേര്‍ന്ന് എല്ലാമാസവും ഒന്നാം തീയതി മനോജിന്റെ കുടംബത്തിലേക്ക് ഒരു തുക നല്‍കാൻ തീരുമാനിച്ചിരിക്കുന്നു

 

രണശേഷവും മനോജിന്റെ വേതനം കുടുംബത്തിന് എത്തിക്കാനൊരുങ്ങി ഹോട്ടലിലെ സഹപ്രവര്‍ത്തകര്‍. അപ്രതീക്ഷിത വിയോഗത്തിലും സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി മാറുകയാണ് കിളിമാനൂര്‍ വഴിയോരക്കടയിലെ ഒരു കൂട്ടം വെയിറ്റര്‍മാര്‍.

ഇക്കഴിഞ്ഞ 11ന് വഴിയോരക്കടയിലെ ജീവനക്കാരനായ മനോജും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിക്കുകയും മനോജ് മരണപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ജയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മനോജിന്റെ മരണത്തോടെ അനാഥരായ രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെയാണ് വഴിയോരക്കടയിലെ ജീവനക്കാരായ സുഹൃത്തുക്കള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് നല്‍കി ചേര്‍ത്ത് പിടിച്ച്‌ മാതൃകയായിരിക്കുന്നത്.

ഇവിടത്തെ 19 അംഗ വെയിറ്റര്‍മാര്‍ 22 രൂപ വീതം ഓരോ ദിവസവും മാറ്റിവെയ്ക്കുകയും ഇതിലേക്ക് മാനേജുമെന്റിന്റെ വിഹിതവും ചേര്‍ത്ത് എല്ലാമാസവും ഒന്നാം തീയതി മനോജിന്റെ കുടംബത്തിലേക്ക് നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

കരുണ വറ്റാത്ത മനസും സഹജീവിയോടുള്ള സ്നേഹത്തിനും മുന്നില്‍ ഒരുപാടു പേരാണ് ഇവര്‍ക്ക് അനുമോദനവുമായി എത്തുന്നത്

Back to top button
error: