അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഇന്ന് നിർണായകം

 

അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഇന്ന് നിർണായകം. ഇന്ന് നടക്കുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ഇന്നലെ നൽകിയ വിവരങ്ങളുമായി ഒത്തുചേർത്ത് പരിശോധിക്കാനാണ് സാധ്യത. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിലെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമായിരിക്കും. മൂന്ന് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന ഫോണുകളാണ് പിടിച്ചെടുത്തത്. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. അതും കൂടി ചേർത്താണ് ചോദ്യം ചെയ്യൽ.

‌ആദ്യഘട്ട ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മൊഴികളിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളിൽ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നൽകുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കൂയെന്നാണ് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version