കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്; ഇത് വിത്യസ്തമായ തിരുകുടുംബ ശിൽപം

തൃശൂര്‍: കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്.തൃശൂർ
പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലാണ് ലിംഗസമത്വം വിളിച്ചോതുന്ന  വിത്യസ്തമായ ഈ തിരുകുടുംബ ശില്പം ഉള്ളത്. ‘ഉണ്ണിയേശുവിനെ കൈകളിലേന്തി മറിയവും, തൊട്ടടുത്ത് നില്‍ക്കുന്ന ജോസഫും’ എന്ന സ്ഥിര സങ്കല്പത്തെയാണ് ഇവിടെ മാറ്റി കുറിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ പെരിങ്ങോട്ടുകര സെയ്ന്റ്‌മേരീസ് പള്ളിയിലെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബ ശില്പമൊരുക്കിയിരിക്കുന്നത്.  മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോര്‍ജാണ് കോണ്‍ക്രീറ്റില്‍ ഈ ശില്പം നിര്‍മ്മിച്ചത്.

 

ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളര്‍ത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്തല്‍ അമ്മയില്‍മാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയില്‍നിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാന്‍ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികളും പറഞ്ഞു.

 

എന്തുതന്നെയായാലും തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലെ ഈ ശിൽപം ഇന്ന് ആളുകൾക്കിടയിൽ കൗതുകവും ചർച്ചാവിഷയവുമായി മാറിയിരിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version