ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി

ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി.ദിലീപും സഹോദരന്‍ അനുപൂം സഹോദരീ ഭര്‍ത്താവ് സൂരജും ഒന്നിച്ചാണ് എത്തിയത്.ഇന്ന് മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ഇത്.
ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നേരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്ബത് മണിക്ക് ഹാജരാകണമെന്നാണ് അഞ്ച് പേര്‍‌ക്കും നോട്ടീസ് നല്‍കിയിരുന്നത്.ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version