HealthLIFE

കണ്ണുകളിൽ അറിയാം ഒമിക്രോൺ ബാധ

മിക്രോണ്‍ വകഭേദം ബാധിച്ച പല രോഗികളിലും കണ്ണുകളുമായി ബന്ധപ്പെട്ട് ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.അവരുടെ അഭിപ്രായത്തില്‍, കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പല രോഗികളിലും കണ്ണുകളില്‍ തന്നെ കണ്ടെത്താനാവുമെന്നാണ്.

റിപ്പോര്‍ട്ട് അനുസരിച്ച്‌, കണ്ണിലെ പിങ്ക് നിറമോ കണ്ണിന്‍റെ വെളുത്ത ഭാഗത്തിന്‍റെയും കണ്‍പോളയുടെ ആവരണത്തിന്‍റെയും വീക്കം ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാകാം.ഇതുകൂടാതെ, കണ്ണുകളില്‍ ചുവപ്പ്, എരിച്ചില്‍, വേദന എന്നിവയും ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാണ്. ചില രോഗികളില്‍ കാഴ്ച മങ്ങല്‍, നേരിയ സംവേദനക്ഷമത, കണ്ണില്‍ വെള്ളം വരിക എന്നിവയും കാണപ്പെടുന്നു. ഒരു പഠനമനുസരിച്ച്‌, 5% കൊറോണ രോഗികള്‍ക്കും കണ്‍ജങ്ക്റ്റിവിറ്റിസ് ബാധിച്ചേക്കാം എന്നാണ്.
കണ്ണുകളുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയുടെ ആദ്യകാല ലക്ഷണമാകാമെന്നും ഇത് ഒരു മുന്‍കൂര്‍ മുന്നറിയിപ്പായി കണക്കാക്കാമെന്നും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കുറിച്ച്‌ ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു. ഒരു പഠനമനുസരിച്ച്‌, 35.8% ആരോഗ്യമുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 44% കോവിഡ് രോഗികളും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നു. ഇതില്‍ കണ്ണില്‍ നിന്ന് വെള്ളം വരിക, പ്രകാശ സംവേദനക്ഷമത തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്.

എന്നിരുന്നാലും, കണ്ണുകളുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഒരാൾക്ക് ഒമിക്രോണ്‍ ബാധിച്ചതായി പറയാന്‍ കഴിയില്ല. ചിലപ്പോള്‍ കണ്ണുകള്‍ക്ക് മറ്റ് കാരണങ്ങളാലും പ്രശ്നങ്ങള്‍ ഉണ്ടാകാം.അതിനാല്‍ കോവിഡിന്‍റെ മറ്റ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

 

ജലദോഷം, ചുമ, പനി, വയറിളക്കം തുടങ്ങിയവയ്ക്കൊപ്പം മുകളിൽ പറഞ്ഞ നേത്രരോഗങ്ങളും അനുഭവപ്പെട്ടാൽ തീർച്ചയായും അത് ഒമിക്രോണിന്റെ ലക്ഷണമാകാം എന്ന് ലോകാരോഗ്യസംഘടനയും (World Health Oraganisation – WHO) പറയുന്നു.

Back to top button
error: