KeralaNEWS

നാ​ളെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​വ​ശ്യാ​നു​സ​ര​ണം മാത്രം

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചിട്ടുള്ളതിനാല്‍ നാളെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം മാത്രമേ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തുകയുള്ളൂ. പ്ര​ധാ​ന റൂ​ട്ടു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, എ​യ​ര്‍​പോ​ര്‍​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​കും ആ​വ​ശ്യാ​നു​സ​ര​ണം സ​ര്‍​വി​സ്​ ന​ട​ത്തു​ക.

 

​നാളെ സം​സ്ഥാ​ന​ത്ത്​ ലോ​ക്​​ഡൗ​ണി​ന്​ സ​മാ​നമായ നി​യ​ന്ത്ര​ണമാണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ളത്. അ​വ​ശ്യ​സ​ര്‍​വി​സു​ക​ളേ അ​നു​വ​ദി​ക്കൂ. അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. കെ.​എ​സ്.​ആ​ര്‍.​ടി.​സി ഉ​ള്‍​പ്പെ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല. ഓ​രോ ജി​ല്ല​ക​ളി​ലെ​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ജി​ല്ല ക​ല​ക്ട​ര്‍​മാ​ര്‍ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി. നി​ല​വി​ല്‍ ഒ​രു ജി​ല്ല​യും സി ​കാ​റ്റ​ഗ​റി​യി​ലി​ല്ല. ബി ​കാ​റ്റ​ഗ​റിയിലാണ് നി​യ​ന്ത്ര​ണം ക​ര്‍​ക്ക​ശ​മാ​ക്കി​യ​ത്. പാ​ല​ക്കാ​ട്, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണിത്. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി. എ ​യിലുള്ള എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

Back to top button
error: