KeralaNEWS

​ടി​യെ ആ​ക്ര​മി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ആ​ലു​വ​യി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണെ​ന്നു പ​ള്‍​സ​ര്‍ സു​നി​യുടെ അ​മ്മ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ആ​ലു​വ​യി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണെ​ന്നു പ​ള്‍​സ​ര്‍ സു​നി​യുടെ അ​മ്മ ശോ​ഭ​ന​. ഒ​രു ദൃ​ശ്യ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം ആരോപിച്ചത്.

അ​തി​ല്‍ സി​ദ്ദി​ഖ് എ​ന്ന​യാ​ളും മ​റ്റു പ​ല​രും പ​ങ്കെ​ടു​ത്തി​രു​ന്നെ​ന്നും ഇ​തു ന​ട​ന്‍ സി​ദ്ദി​ഖാ​ണോ​യെ​ന്നു ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും ശോ​ഭ​ന പ​റ​ഞ്ഞു. ജ​യി​ലി​ല്‍ സു​നി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദത്തി​ലാ​ണ്. മ​ക​നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ അ​തേ രീ​തി​യി​ല്‍ ത​നി​ക്കു തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

സു​നി കൈ​മാ​റി​യെ​ന്നു പ​റ​യു​ന്ന ക​ത്ത് ജി​ല്ലാ കോ​ട​തി​യി​ല്‍ വ​ച്ചാ​ണ് ത​ന്ന​ത്. ആ​രെ​യും ക​ത്ത് കാ​ണി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ വ​ന്നാ​ല്‍ ത​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും സു​നി പ​റ​ഞ്ഞ​താ​യി ശോ​ഭ​ന പ​റ​യു​ന്നു.

ക​ത്തി​ല്‍ ദി​ലീ​പി​നെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​തേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ താ​ന്‍ പെ​ട്ടു​പോ​യി​യെ​ന്നാ​ണ് സു​നി പ​റ​ഞ്ഞ​തെ​ന്നും ശോഭന പറയുന്നു. ഈ ​കൃ​ത്യം ചെ​യ്ത​തിനു പ​ണം കി​ട്ടി​യോ​യെ​ന്നു മ​ക​നോ​ടു ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നു അവർ പ്രതികരിച്ചു.

Back to top button
error: