കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ലെ ര​ണ്ടാം ട​ണ​ൽ ഭാ​ഗീ​ക​മാ​യി തു​റ​ന്നു

തൃ​ശൂ​ർ: കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ലെ ര​ണ്ടാം ട​ണ​ൽ ഭാ​ഗീ​ക​മാ​യി തു​റ​ന്നു. തൃ​ശൂ​രി​ല്‍ നി​ന്ന് പാ​ലാ​ക്കാ​ട്ടേ​യ്ക്കു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ര​ണ്ടാം തു​ര​ങ്കം വ​ഴി ക​ട​ത്തി വി​ടു​ന്ന​ത്. ഏ​പ്രി​ല്‍ മു​ത​ല്‍ തു​ര​ങ്കം പൂ​ര്‍​ണ​മാ​യും തു​റ​ന്ന് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.

തു​ര​ങ്കം പൂ​ർ​ണ​മാ​യി തു​റ​ക്കാ​തെ ടോ​ൾ പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ദ്യ തു​ര​ങ്ക​ത്തേ​ക്കാ​ൾ 10 മീ​റ്റ​ർ നീ​ളം കൂ​ടു​ത​ലു​ള്ള​താ​ണ് ര​ണ്ടാം ട​ണ​ൽ. 972 മീ​റ്റ​ർ ആ​ണ് ട​ണ​ലി​ന്‍റെ നീ​ളം. 14 മീ​റ്റ​ർ വീ​തി​യും 10 മീ​റ്റ​ർ ഉ​യ​ര​വു​മാ​ണ് ര​ണ്ടാം ട​ണ​ലി​നു​ള്ള​ത്.‌

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version