KeralaNEWS

രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്താൻ ഉത്തരവ്

 

രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി. രാത്രിയിൽ എട്ടുമണി മുതല്‍ രാവിലെ ആറുമണിവരെയാണ് ഇത്തരത്തിൽ ഇളവ് നല്‍കിയിരിക്കുന്നത്.

അതേസമയം, മിന്നല്‍ ബസ് സര്‍വീസുകള്‍ക്ക് ഈ സര്‍ക്കുലര്‍ ബാധകമല്ല. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Back to top button
error: