സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം.അതേസമയം 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടയ്ക്കണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.

രണ്ടാഴ്ചത്തേക്കാണ് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയത്. അതേസമയം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് ഓഫ് ലൈനിലായി ക്ലാസ് തുടരും.

സ്‌കൂള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുണം. എന്നാല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ അടയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version