അടയ്ക്കാമരം വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

പറവൂരിലെ  നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻ ആല് നിലംപൊത്തിയപ്പോൾ അതിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജൻ
 
കൊച്ചി: ബന്ധുവിനോടൊപ്പം തറവാട്ടുവീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടയിൽ മരം മറിഞ്ഞുവീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.പറവൂർ ചെറിയ പല്ലംതുരുത്ത് ഈരേപ്പാടത്ത് രാജൻ (60) ആണ് മരിച്ചത്.മരം വെട്ടുന്നതിനിടയിൽ കെട്ടിയ വടം വലിക്കുമ്പോൾ അബദ്ധത്തിൽ ദേഹത്ത് പതിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരള ചരിത്രത്തിൽവരെ ഇടംനേടിയിട്ടുള്ള കൊച്ചി പറവൂരിലെ  നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻ ആല് നിലംപൊത്തിയപ്പോൾ അതിനടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജൻ.ഒൻപതുമാസം മുൻപായിരുന്നു സംഭവം.
 കാൽനൂറ്റാണ്ടായി ലോട്ടറി വിൽപന നടത്തുന്ന രാജൻ രാവിലെ മുതൽ വൈകിട്ടുവരെ നമ്പൂരിയച്ചൻ ആൽത്തറയുടെ ചുവട്ടിലാണ് കച്ചവടം നടത്തിക്കൊണ്ടിരുന്നത്.കാലപ്പഴക്കത്താൽ ആൽമരം ദ്രവിച്ച് നിലംപൊത്തുമ്പോൾ അതിനടിയിൽ ഉണ്ടായിരുന്ന രാജൻ ഒരു പോറൽപോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് അന്ന് വാർത്തയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version