KeralaNEWS

കൊറോണ വൈറസ്: രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചില കാര്യങ്ങൾ

കോ
വിഡിനെ നേരിടാൻ പ്രതിരോധശക്തി വർധിപ്പിക്കുക മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഏക പോംവഴി.വൈറസിന്‍റെ അടിക്കടി ഉണ്ടാകുന്ന ജനിതക പരിണാമം കണക്കിലെടുക്കുമ്ബോള്‍ ഇത് അവസാനത്തെ വകഭേദമാകാനും സാധ്യതയില്ല.അതിനാല്‍ ഏത് വൈറസ് വന്നാലും നേരിടാനായി ശരീരത്തെ പ്രതിരോധ സജ്ജമാക്കി വയ്ക്കുക എന്നത് മാത്രമേ നമുക്കിനി ചെയ്യാനുള്ളൂ.ശരീരത്തിൽ ശക്തമായ പ്രതിരോധ ശേഷി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ രണ്ട് ഘടകങ്ങളാണ് വൈറ്റമിന്‍- സിയും സിങ്കും.

ഓറഞ്ച്, മുന്തിരി, നാരങ്ങ, നെല്ലിക്ക, തക്കാളി, പച്ചിലകള്‍, ബ്രക്കോളി, കാബേജ്, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഫലപ്രദമാണ്.
ബീഫ്, ഞണ്ട്, കക്കായിറച്ചി, നട്സ്, മുട്ട, പാലുത്പന്നങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന സിങ്കും വൈറ്റമിന്‍ സി പോലെ തന്നെ പ്രധാനപ്പെട്ട പോഷകമാണ്. പുറമേ നിന്നുള്ള അണുക്കള്‍ അകത്ത് കയറാതിരിക്കാന്‍ നമ്മുടെ ചർമ്മ കോശങ്ങളെയും അവയവങ്ങളെ മൂടിയിരിക്കുന്ന കോശങ്ങളെയും സഹായിക്കുന്നത് സിങ്ക് ആണ്. പ്രതിരോധ കോശങ്ങളെ ഉത്പാദിപ്പിക്കുന്ന തൈമസിന്‍റെയും മജ്ജയുടെയും ശരിയായ പ്രവര്‍ത്തനത്തിനും സിങ്ക് അത്യാവശ്യമാണ്.
ഈന്തപ്പഴം വിറ്റാമിൻ സിയുടെയും അയണിന്റെയും മികച്ച ഉറവിടമാണ്. വിറ്റാമിൻ സി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുകയും ഇരുമ്പ് രോഗപ്രതിരോധ സംവിധാനത്തെ കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കുന്നു.
നെയ്യോ ശുദ്ധീകരിച്ച വെണ്ണയോ വളരെ പോഷകഗുണമുള്ളതും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും  സഹായിക്കുന്നതാണ്. വിറ്റാമിൻ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകളുടെ ഗുണങ്ങളാൽ സമ്പന്നമാണ് നെയ്യ്. കൂടാതെ, ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. നെയ്യ് ശരീരത്തെ ഊഷ്മളമായി നിലനിർത്താനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചോറിനൊപ്പമോ അല്ലാതെയുള്ള മറ്റ് ഭക്ഷണത്തോടൊപ്പമോ ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കാൻ ശ്രമിക്കുക.നെയ്യ് മിതമായ അളവിൽ മാത്രമേ കഴിക്കാവൂ എന്ന് മാത്രം.
ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ അണുബാധകൾക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കാനും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും  സഹായിക്കും.
ഫൈറ്റോകെമിക്കൽസ്, ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകൾ തുളസിയിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ഒരുമിച്ച് ശ്വാസകോശ അണുബാധകളെ ചികിത്സിക്കുന്നതിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ എ, സി, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും തുളസിയിൽ അടങ്ങിയിട്ടുണ്ട്. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.
ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, വിറ്റാമിൻ എ, സി, ഇ, കെ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് കുർക്കുമിൻ. ഇത് ശ്വസനവ്യവസ്ഥയെ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും കാൻസർ തടയാനും ശരീരഭാരം കുറയ്ക്കാനും മുറിവുകൾ ഉണക്കാനും സഹായിക്കുന്നു.
ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇഞ്ചിയിൽ വിറ്റാമിൻ എ, കെ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇഞ്ചിനീരിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വൻകുടലിലെ കാൻസറിനെ തടയുകയും ചെയ്യും.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉചിതമായ മറ്റൊന്നാണ് ബ്രൊക്കോളി. വളരെ രുചികരമായ പച്ചക്കറിയാണ് ബ്രൊക്കോളി. കാബേജ്, ക്വാളിഫ്ലവർ എന്നിവയുടെ ഇനത്തിൽപ്പെട്ട പച്ചക്കറിയാണിത്..ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, മഗ്നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും ആന്റിഓക്‌സിഡന്റുകളും രോഗങ്ങൾക്കും അണുബാധകൾക്കുമെതിരെ പോരാടാൻ സഹായിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പാലക്ക് (Spinach) ചീര കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി 2, സി, ഇ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലിനിയം, പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തോരനായോ സാലഡിൽ ഉൾപ്പെടുത്തിയോ അതും അല്ലെങ്കിൽ സൂപ്പായോ കഴിക്കാവുന്നതാണ് ഇത്.
വിറ്റാമിൻ എ, ബി 1,അയൺ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ നിരവധി പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തി പല രോഗങ്ങൾക്കെതിരെയുമുള്ള പ്രതിരോധം ശക്തപ്പെടുത്താൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും മുരിങ്ങയില ഏറെ നല്ലതാണ്. തോരനായോ അല്ലെങ്കിൽ സൂപ്പായോ അതും അല്ലെങ്കിൽ മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതോ വളരെ നല്ലതാണ്.

Back to top button
error: