KeralaNEWS

റാന്നി ടൗണും ഇനിമുതൽ ക്യാമറ നീരീക്ഷണത്തിൽ

റാന്നി: ടൗണിൽ വിവിധയിടങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.സംസ്ഥാനത്തി‍ന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് കാമറ സ്ഥാപിച്ചതി‍ന്‍റെ ഭാഗമായാണിത്.റഡാര്‍ സംവിധാനം ഉള്ള കോഡ്​ലെസ്​ കാമറകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. അങ്ങാടി പേട്ട, പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഇട്ടിയപ്പാറ ബൈപാസ് ജംഗ്ഷന് സമീപം, റാന്നി സ്റ്റാന്‍ഡില്‍, വലിയപാലത്തിന് സമീപം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.നിയമം ലംഘിക്കുന്ന വാഹന യാത്രക്കാരുടെ ഫോട്ടോ ഉള്‍പ്പെടെ ആര്‍.ടി ഓഫിസില്‍ എത്തും.വാഹന ഉടമയുടെ മേല്‍വിലാസത്തില്‍ പെനാല്‍റ്റി അടക്കാനുള്ള പേപ്പര്‍ പിന്നീട് തപാലിലും എത്തും.
 റാന്നി ടൗണിൽക്കൂടി പോകുന്ന വാഹനങ്ങള്‍ ഇതോടെ റഡാര്‍ കാമറയുടെ നിരീക്ഷണത്തില്‍ ആയിരിക്കയാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാത്തവര്‍, കൃത്യമായ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍, അമിത വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ തുടങ്ങി എല്ലാ നിയമലംഘനങ്ങളും കാമറ പ്രവര്‍ത്തനം ആരംഭിക്കുന്നതോട്​ പിടികൂടാന്‍ സാധിക്കും എന്നാണ് കരുതുന്നത്.

Back to top button
error: