IndiaNEWS

ഐഎൻഎസ് രൺബീറിൽ പൊട്ടിത്തെറി; മൂന്നു നാവികർക്ക് ദാരുണാന്ത്യം

മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു.മുംബൈ ഡോക് യാര്‍ഡിൽ ഇന്നു വൈകുന്നേരമാണ് അപകടമുണ്ടായത്.സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് രജ്പുത്  യുദ്ധക്കപ്പലുകളില്‍ നാലാമത്തേതാണ് ഐഎന്‍എസ് രണ്‍വീര്‍.അതീവ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണ ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.1986 ഒക്ടോബര്‍ 28നാണ് ഐ എന്‍ എസ് രണ്‍വീര്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്

Back to top button
error: