കൊല്ലം മണ്‍റോ തുരുത്തില്‍ ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം: മണ്‍റോ തുരുത്തില്‍ ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.പരമ്ബ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75) ഭാര്യ വിലാസിനിയെ(65) വെട്ടികൊന്ന ശേഷം ജീവനൊടുക്കിയത്.

 
മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു.

പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം എന്ന് കരുതുന്നു.മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമന്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version