സഖ്യസേനയുടെ ആക്രമണം; യമനിൽ 14 പേർ കൊല്ലപ്പെട്ടു

ൻ’അ’: യമനിലെ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.അബുദാബിയില്‍ എണ്ണടാങ്കറുകള്‍ക്ക് നേരെയും വിമാനത്താവളത്തിന് നേരെയും നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെയാണ് യെമനില്‍ സഖ്യസേനയുടെ ആക്രമണം.

2014 അവസാനത്തോടെ ഹൂതി വിമതര്‍ യമൻ തലസ്ഥാനമായ സൻ’അ’  ഉൾപ്പടെ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയണ് സഊദി സഖ്യസേന യമനില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version