KeralaNEWS

അറിയാതെയിരിക്കരുത് ലസ്സിയുടെ ആരോഗ്യ ഗുണങ്ങൾ

തളർച്ചയും ക്ഷീണവും അകറ്റുന്നതിനൊപ്പം ശരീരത്തിനു കുളിർമ നൽകാനും ലസ്സിക്ക് കഴിയും

റെ പുളിപ്പില്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്ന പാനീയമാണു ലസ്സി.ആവശ്യമെങ്കിൽ ലേശം ഉപ്പുകൂടി ചേർത്താൽ രുചിയേറും.വേനൽക്കാലത്ത് ലസ്സി കുളിർമയേകുന്നത് ശരീരത്തിനു മാത്രമല്ല, മനസ്സിനു കൂടിയാണ്.രുചിയേറിയ ഒരു നാടൻ പാനീയം എന്നതിലുപരി ഒരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണ് ലസ്സി.അത് ശരീരത്തിനു സമ്മാനിക്കുന്ന ആരോഗ്യഘടകങ്ങൾ ഏറെയാണ്.

ഊർജത്തെ ഉത്തേജിപ്പിക്കുന്ന ദ്രാവകരൂപത്തിലുള്ള പാനീയമാണ് ലസ്സി. ലസ്സിയിൽ അടിസ്ഥാനപരമായി അടങ്ങിയിരിക്കുന്ന  തൈരിന്റെയും പഞ്ചസാരയുടെയും എല്ലാ ഗുണങ്ങളും ശരീരം ആവാഹിച്ചെടുക്കും.തൈരിന് സ്വാഭാവികമായ ചില ഔഷധഗുണങ്ങളുണ്ട്. ചൂടുകാലത്ത് ശരീരത്തിൽ നിന്ന് ധാരാളം ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നുണ്ട്. ഇത് ഒരു പരിധി വരെ നികത്താൻ ലസ്സിയിൽ അടങ്ങിയിരിക്കുന്ന തൈരിനു സാധിക്കും.തളർച്ചയും ക്ഷീണവും അകറ്റുന്നതിനൊപ്പം, ശരീരത്തിനു കുളിർമ നൽകാനുള്ള കഴിവും ഈ പാനീയത്തിനുണ്ട്.പഞ്ചസാരയുടെ സാനിധ്യം മൂലം ഗ്ലൂക്കോസ് ഉടനടി ഉൽപാദിപ്പിക്കപ്പെടുന്നു.മൂത്രസഞ്ചിയെ തണുപ്പിക്കുന്നതിനൊപ്പം ചൂടുകാലത്തെ ചൊറിച്ചിലിനും ഇത് ശമനം വരുത്തും.
 ജീവകങ്ങളായ എ, ഇ, സി, ബി–1, റൈബോഫ്ലാവിൻ, ബി–12 എന്നിവ തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്, കാൽസ്യം എന്നീ ഘടകങ്ങളാലും സമ്പന്നമാണ് ലസ്സി.മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഒരുപരിധി വരെ ലസ്സി ഉത്തമമാണ്.കൃത്രിമ പാനീയങ്ങൾ, പ്രത്യേകിച്ച് കാർബണേറ്റ് ചെയ്തവ വയറ്റിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമ്പോൾ ലസ്സി ശരീരത്തിന് ഏറ്റവും അനുയോജ്യമാണ്.

ദഹനപ്രക്രിയ നല്ല രീതിയിലാക്കി തരാന്‍ ലസ്സിക്ക് കഴിയും.വയറിലെ ചീത്ത ബാക്ടീരിയകളൊക്കെ ഇത് നീക്കം ചെയ്യും

ചിലര്‍ക്ക് ചില ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ  വയര്‍ വീര്‍ത്തുവരും.ഇത് പല അസ്വസ്ഥതകളും ഉണ്ടാക്കും.എന്നാല്‍, ലസ്സികുടിച്ചാല്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകില്ല.ജീരകം പൊടിച്ച്‌ ചേര്‍ത്ത് ലസ്സികഴിക്കുന്നതാണ് നല്ലത്.
ശരീരത്തില്‍ ചീത്ത ബാക്ടീരിയകളുംആവശ്യമുള്ള നല്ല ബാക്ടീരിയകളും ഉണ്ട്. ഇതില്‍ നല്ല ബാക്ടീരിയകളെ ആരോഗ്യമാം വിധം പരിപാലിക്കാന്‍ ലസ്സി സഹായിക്കും.
എല്ലുകള്‍ക്കും പല്ലുകൾക്കും ശക്തി നല്‍കാന്‍ ലസ്സി കുടിക്കുന്നത് നല്ലതാണ്. ഇതില്‍ കൂടിയ തോതില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്.ഇത് പല്ലുകള്‍ക്കും എല്ലുകള്‍ക്കും ശക്തിനല്‍കും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലത് ലസ്സിയാണ്. ലാക്റ്റിക് ആസിഡും, വൈറ്റമിൻ-ഡിയും
ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Back to top button
error: