കുപ്പിവെള്ളത്തിനും ‘എക്സ്പയറി ഡേറ്റ്’ ഉണ്ട്; ജാഗ്രതൈ

പ്ലാസ്റ്റിക് കുപ്പികളിൽ ലഭിക്കുന്ന നാം ‘മിനറൽ വാട്ടർ’ എന്ന് വിളിക്കുന്ന വെള്ളത്തിനും എക്സ്പയറി ഡേറ്റ് അഥവാ കാലാവധിയുണ്ട്.ചൂടുകാലമാണ് ശ്രദ്ധിക്കാതെ വാങ്ങിക്കുടിച്ച് പണി ‘വെള്ളത്തിൽ’ വാങ്ങരുത്. കുപ്പിവെള്ളത്തിന് എക്സ്പയറി തീയതി ഉള്ളത് മൂന്ന് കാരണങ്ങൾ മൂലമാണ്.
⚡ആദ്യത്തെ കാരണം നിയമമാണ്.  നിയമങ്ങൾ അനുസരിച്ച് പായ്ക്ക് ചെയ്തു വിപണിയിലെത്തുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിനും നിർമ്മാതാവ് അതിന്റെ എക്സ്പയറി ഡേറ്റ്, പോഷകമൂല്യം, ചേരുവകളുടെ പട്ടിക എന്നിവ ചേർത്തിരിക്കണം. കുപ്പിവെള്ളവും ‘പായ്ക്ക് ചെയ്ത ഭക്ഷ്യവിഭവങ്ങൾ’ എന്ന ഗണത്തിൽ പെടുന്നതിനാൽ എക്സ്പയറി ഡേറ്റ് നിർബന്ധമാണ്.
⚡രണ്ടാമത്തെ കാരണം കുപ്പിവെള്ളത്തിന് ഏകദേശം 10 രൂപ മുതലാണ് വില. ഇത്രയും കുറഞ്ഞ വിലയ്ക്ക് വെള്ളം ലഭ്യമാക്കാൻ നിർമ്മാതാക്കൾ വിലകുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കുപ്പി തയ്യാറാക്കുക. ഗുണനിലവാരം കുറഞ്ഞ കുപ്പിയിൽ വെള്ളം കുറേക്കാലം ഇരുന്നാൽ വെള്ളത്തിൽ ബാക്റ്റീരിയ കലരാനും അതുവഴി ദുർഗന്ധം ഉണ്ടാകാനും അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും വഴിവയ്ക്കും.
⚡മൂന്നാമത്തെ കാരണം പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങളാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തിലോ , ചൂടുള്ള താപനിലയിലോ ദീർഘനേരം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിൽ രാസപ്രവർത്തനം നടക്കാനും അത് വെള്ളത്തെ അശുദ്ധമാക്കാനും സാധ്യതയുണ്ട്.  ഹൃദ്രോഗങ്ങൾ, സ്തനാർബുദം, പുരുഷന്മാരിലെ വന്ധ്യത, ബ്രെയിൻ ലൈനിങ് തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ബൊഫൈനൽ എ ഈ രാസപ്രവർത്തനത്തിന്റെ ഭാഗമായി വെള്ളത്തിലുണ്ടാവാം. ഇതുകൊണ്ടാണ് കുപ്പിവെള്ളത്തിനും എക്സ്പയറി ഡേറ്റ് ക്രമീകരിച്ചിരിക്കുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version