വിഐപി ശരത്ത് തന്നെ; സ്ഥിരീകരിച്ച്  ക്രൈംബ്രാഞ്ച്

ടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം.ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് ഈ വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി… തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന ഇ​യാ​ളെ വി.​ഐ.​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​റാം പ്ര​തി​യാ​ക്കി എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള ആ​റു​പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചിരുന്നു.അ​തി​ല്‍ ഒ​രു ചി​ത്രം​ ക​ണ്ട് സം​ശ​യം തോ​ന്നി​യ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വി​വ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞതോടെയാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version