KeralaNEWS

മാരക മയക്കുമരുന്നുമായി ഡോക്ടര്‍ തൃശ്ശൂരില്‍ പിടിയില്‍

മാരക മയക്കുമരുന്നുമായി ഡോക്ടര്‍ തൃശ്ശൂരില്‍ പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹൂസൈന്‍ ആണ് എംഡിഎംഎയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുമായി പിടിയിലായത്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി അഖില്‍ പിടിയിലായത്.

തൃശ്ശൂര്‍ ഷാഡോ പൊലീസിന്റെയും മെഡിക്കല്‍ കോളേജ് പൊലീസും സംയുക്തമായാണ് നടപടിയെടുത്തത്. മെഡിക്കല്‍ കോളേജും പരിസരവും അടുത്തിടെയായി പൊലീസിന്റെ നീരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം.

Back to top button
error: