IndiaNEWS

ആധാർ ദുരുപയോഗം തടയാം;ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ധാര്‍ വെരിഫിക്കേഷന്‍ അടക്കമുള്ളവ ഇന്ന് സാധാരണമായതോടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും കൂടുകയാണ്. ഇത്തരം ആശങ്കകള്‍ ഒഴിവാക്കാനാണ് ആധാര്‍ ബയോമെട്രിക് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ യുഐഡിഎഐ നല്‍കുന്നത്.
ആധാര്‍ ബയോമെട്രിക് ഡാറ്റ ഓണ്‍ലൈനില്‍ എങ്ങനെ ലോക്ക്/ അൺലോക്ക്  ചെയ്യാം എന്ന് നോക്കാം.
  • ഇതിനായി ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ( https://uidai.gov.in/ ) സന്ദര്‍ശിക്കുക.
  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പേജില്‍, മൈ ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • ശേഷം ആധാര്‍ സര്‍വീസസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • തുറന്ന് വരുന്ന മെനുവില്‍ സെക്യുവര്‍ യുവര്‍ ബയോമെട്രിക്സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • അതിന് ശേഷം, ഒരു പുതിയ പേജ് തുറക്കും.
  • അവിടെ കാണുന്ന ബോക്സില്‍ ടിക്ക് ചെയ്യുക.
  • ശേഷം ലോക്ക് / അണ്‍ലോക്ക് ബാറില്‍ ക്ലിക്ക് ചെയ്യുക.
  • തുറന്ന് വരുന്ന പേജില്‍ ആധാര്‍ നമ്ബരും ക്യുആർ കോഡും നല്‍കുക.
  • ഇപ്പോള്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ ഒടിപി വരും.
  • തുടര്‍ന്ന് ഒടിപി സബ്മിറ്റ് ചെയ്യുക.
  • ശേഷം ലോക്കിങ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • ഇത്രയും സ്റ്റെപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ ആധാര്‍ ബയോമെട്രിക്സ് ഡാറ്റ ലോക്ക് ചെയ്യപ്പെടും.തുറക്കുന്നതിനും ഇതേ മാർഗം പരീക്ഷിക്കാം.
നമ്മുടെ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സൗകര്യമില്ലാത്തവര്‍ക്കായി യുഐഡിഎഐ അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചര്‍ ആണ് ‘മാസ്ക്ഡ് ആധാര്‍’. ഡൗണ്‍ലോഡ് ചെയ്‌ത ഇ-ആധാറില്‍ ആധാര്‍ നമ്ബര്‍ മറയ്ക്കാന്‍ മാസ്ക്ഡ് ആധാര്‍ ഓപ്ഷന്‍ യൂസേഴ്സിനെ അനുവദിക്കുന്നു. മാസ്ക്ഡ് ആധാറില്‍ ആധാര്‍ നമ്ബരിന്റെ ആദ്യ എട്ട് അക്കങ്ങള്‍ കാണാന്‍ കഴിയില്ല. ഇത്രയും ഭാഗം “xxxx-xxxx” പോലെയുള്ള പ്രതീകങ്ങള്‍ ഉപയോഗിച്ച്‌ മറയ്ക്കുകയാണ് ചെയ്യുന്നത്.
ആധാര്‍ നമ്ബറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രമാണ് മാസ്ക്ഡ് ആധാറില്‍ കാണാന്‍ കഴിയുക. ആധാര്‍ കാര്‍ഡിന്റെയും രഹസ്യ വിവരങ്ങളുടെയും സുരക്ഷ കൂട്ടുന്ന ഫീച്ചര്‍ ആണിത്. മാസ്ക്ഡ് ആധാര്‍ കാര്‍ഡ് നാം നല്‍കുന്നവര്‍ക്ക് നമ്മുടെ പൂര്‍ണമായ ആധാര്‍ നമ്ബര്‍ ലഭിക്കില്ലെന്നതാണ് പ്രത്യേകത. ഇനി നമ്മുടെ കയ്യില്‍ നിന്നും ഈ മാസ്ക്ഡ് ആധാര്‍ കാര്‍ഡ് കളഞ്ഞ് പോയാലും വലിയ പ്രശ്നം വരുന്നില്ല. കാരണം നമ്മുടെ ആധാര്‍ നമ്ബര്‍ പൂര്‍ണമായും ആരുടെ കയ്യിലും കിട്ടില്ല എന്നതാണ്.
ആർക്കും യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് മാസ്‌ക്ഡ് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ആധാര്‍ കേന്ദ്രം വഴിയും മാസ്‌ക്ഡ് ആധാര്‍ ലഭ്യമാക്കാം. മാസ്ക് ചെയ്ത ആധാറില്‍ ആധാര്‍ നമ്ബര്‍ പൂര്‍ണമായി ഇല്ലെങ്കിലും, പകരമായി ക്യുആര്‍ കോഡ് ഉണ്ടായിരിക്കും. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ആധാര്‍ ഉടമസ്ഥന്റെ ഫോട്ടോ ലഭിക്കുമെങ്കിലും ആധാര്‍ നമ്ബര്‍ കിട്ടില്ല. ഉപയോക്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍ കാര്‍ഡിലെ ജനനത്തീയതി മറയ്ക്കാനും യുഐഡിഎഐ അനുവദിക്കും. കാര്‍ഡ് ഉടമയ്ക്ക് മറ്റേത് തിരിച്ചറിയല്‍ രേഖയ്ക്ക് പകരമായും മാസ്ക്ഡ് ആധാര്‍ ഉപയോഗിക്കാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
  • മാസ്ക്ഡ് ആധാര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
  • വെബ്സൈറ്റിന്റെ ടാബില്‍ ‘മൈ ആധാര്‍’ ഓപ്ഷന്‍ കാണാന്‍ കഴിയും.
  • ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന്, ‘ഡൗണ്‍ലോഡ് ആധാര്‍’ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
  • ശേഷം നിങ്ങള്‍ ‘മാസ്ക്ഡ് ആധാര്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കണം.
  • തുടര്‍ന്ന് യൂസര്‍  കോഡ് വെരിഫൈ ചെയ്യുകയും വേണം.
  • ശേഷം ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ‘സെന്‍ഡ് ഒടിപി’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
  • മൊബൈല്‍ ഫോണില്‍ വരുന്ന ഒടിപി സൈറ്റില്‍ നല്‍കിയാല്‍ മാസ്‌ക് ചെയ്‌ത ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

Back to top button
error: