തിരുവനന്തപുരം മാട്ടുപെട്ടി സൂപ്പര്‍ ഫാസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസ് അടിച്ചിറയിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് അടിച്ചിറയിൽ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് വന്‍ അപകടം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ എം.സി റോഡില്‍ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. അപകടം സംഭവിക്കുമ്പോള്‍ ബസില്‍ 46 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 30 പേര്‍ക്ക് പരുക്കേറ്റു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട് പാഞ്ഞ ബസ് വഴിയരികിലെ പോസ്റ്റില്‍ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്.
ഏറ്റുമാനൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അപകടത്തെത്തുടർന്ന് എം.സി.റോഡിൽ ഗതാഗതം അൽപ്പനേരം സ്തംഭിച്ചു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version