നാട്ടിൽ കോവിഡ് വൈറസ്, സി.പി.എമ്മിന് തിരുവാതിര വൈറസ്; വിവാദങ്ങള്‍ക്കിടെ തൃശൂർഎരുമപ്പെട്ടിയിലും തിരുവാതിര

തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെഗാ തിരുവാതിര വൻ വിമർശനങ്ങൾക്കു വഴിവച്ചു. അതിനു പിന്നാലെ തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വടക്കാഞ്ചേരി, തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചു. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. ഇപ്പോഴിതാ എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ വച്ച് തിരുവാതിരക്കളി നടത്തിയിരിക്കുന്നു

തൃശൂർ: വിവാദങ്ങള്‍ക്കിടെ എരുമപ്പെട്ടി കുണ്ടന്നൂരിലും സിപിഎമ്മിന്റെ തിരുവാതിരക്കളി. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഹിളാ അസോസിയേഷന്‍ എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുവാതിരക്കളി അരങ്ങേറിയത്.
കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കാളി കുട്ടി, ഷീജ സുരേഷ്, പ്രിയ രാജശേഖരന്‍, വത്സല ബാലകൃഷ്ണന്‍, സി.പി.എം എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.നന്ദീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version