പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരൻ മരിച്ചു

അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുത്തു. കളിക്കുന്നതിനിടെ ഈ ചങ്ങല അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങി. വീട്ടില്‍ മറ്റാളുകള്‍ ഉണ്ടായിരുന്നെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് മാതാവാണ് ബാലനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്

കോട്ടക്കൽ: വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം. മലയില്‍ വീട്ടില്‍ അഫ്നാസ് എന്ന10 വയസുകാരനാണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.

ചങ്ങലകൊണ്ടു കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങി. വീട്ടില്‍ മറ്റാളുകള്‍ ഉണ്ടായിരുന്നെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് മാതാവാണ് ബാലനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരമ്പര്യ വൈദ്യനായ ഉമറുല ഫാറൂഖിന്‍റെയും ഖമറുന്നീസയുടോയും മകനാണ് അഫ്നാസ്.
മരണം സംഭവിച്ച വീട്ടില്‍ കാടാമ്പുഴ പൊലീസെത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version