400 വർഷം പഴക്കമുള്ള ആൽമരം, പടർന്നു കിടക്കുന്നതു 3 ഏക്കറിൽ-വീഡിയോ

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ കീത്തോഹള്ളി എ ന്ന ഗ്രാമ പ്രദേശം,മലയാളികൾ അധികം പോകാത്ത ഇടമാണ്.എന്നാൽ എത്തിപ്പെട്ടാലോ മനോഹരമായ ഒരു കാഴ്ച അവിടെ ഉണ്ട്.400 വർഷം പഴക്കമുള്ള ഒരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുകയാണ് 3 ഏക്കറിൽ. ഇതിന്റെ തായ് തടി കേട് വന്നു 2000 ത്തിൽ നശിച്ചു പോയി.അതിൽ നിന്ന് പൊട്ടി മുളച്ച വേരുകൾ ആണ് ഇപ്പോൾ ഏവരേയും വിസ്മയിപ്പിക്കുന്നത്. കർണാടക ടൂറിസം വകുപ്പ് ഇത് സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version