കാറപകടം;വാവാ സുരേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ അപകടം.ഇന്ന് വൈകിട്ട് പോത്തന്‍കോട്ടുവച്ചായിരുന്നു സംഭവം.അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്കാണ് പരിക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version