നടിയെ ആക്രമിച്ച കേസ്:ആ വിഐപി സൂര്യ ഹോട്ടൽ ഉടമ ശരത്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ടെ വി.ഐ.പിയെ തിരിച്ചറിഞ്ഞു.ദിലീപിന്റെ സുഹൃത്ത് ശരത് ആണ് പൊലീസ് അന്വേഷിക്കുന്ന വി.ഐ.പി.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതോടെ കൊച്ചിയിലുള്ള ശരത്തിന്റെ ഫ്ലാറ്റില്‍ ഇപ്പോൾ ക്രൈംബ്രാഞ്ച് പരിശോധന നടന്നുവരികയാണ്.
കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന ഇ​യാ​ളെ വി.​ഐ.​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​റാം പ്ര​തി​യാ​ക്കി എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള ആ​റു​പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചിരുന്നു.അ​തി​ല്‍ ഒ​രു ചി​ത്രം​ ക​ണ്ട് സം​ശ​യം തോ​ന്നി​യ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വി​വ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞതോടെയാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version