SportsTRENDING

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിക്കു പിന്നാലെയാണ് രാജി. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയം നേടിതന്ന ക്യാപ്റ്റന്‍ എന്ന ഖ്യാദിയുള്ള വ്യക്തിയാണ് വിരാട് കോഹ്ലി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിനൊപ്പമാണ് കോഹ്ലിയുടെ രാജി പ്രഖ്യാപനം.

കഴിഞ്ഞ ഏഴ് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചെന്ന വിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് വിരാട് കോഹ്ലി രാജി പ്രഖ്യാപിച്ചത്.

Back to top button
error: