IndiaNEWS

ഐഎസ്‌എല്ലില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ്സി പോരാട്ടം

എസ്‌എല്ലില്‍ തങ്ങളുടെ
പന്ത്രണ്ടാം റൗണ്ടില്‍ നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ സിറ്റിയുമായി നാളെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകര്‍ത്തിരുന്നു.എന്നിരുന്നാലും നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈയ്ക്കു തന്നെയാണ് ആധിപത്യം.
ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് കളികളിൽ മുംബൈ ആറിലും ബ്ലാസ്റ്റേഴ്സ് മൂന്നിലുമാണ് ജയിച്ചിട്ടുള്ളത്. ആറ് മത്സരം സമനിലയില്‍ അവസാനിച്ചു. മുംബൈ ആകെ ഇരുപത്തിയൊന്നും ബ്ലാസ്റ്റേഴ്സ് പത്തും ഗോള്‍ നേടിയിട്ടുണ്ട്. സീസണില്‍ ഒറ്റത്തോല്‍വി മാത്രം നേരിട്ട ബ്ലാസ്റ്റേഴ്സ് 20 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.17 പോയിന്‍റുള്ള മുംബൈ നാലാം സ്ഥാനത്താണിപ്പോള്‍.

ഇതേസമയം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്ബിലും കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടീം ഒഫീഷ്യല്‍സില്‍ ഒരാള്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങള്‍ക്കോ പരിശീലകര്‍ക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം നടത്തിയേക്കില്ലെന്നാണ് സൂചന.നിലവില്‍ പതിനൊന്ന് ടീമുകളില്‍ ഏഴിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐഎസ്‌എല്ലിന്‍റെ ഭാവിയും ആശങ്കയിലായിരിക്കുകയാണ്. ഇന്ന് ഫത്തോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന എടികെ മോഹന്‍ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം ഇതേതുടർന്ന് മാറ്റി വച്ചിട്ടുണ്ട്.

Back to top button
error: