കണ്ണൂരിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ണ്ണൂർ : മട്ടന്നൂര്‍ റോഡിലെ മൂന്നാംപീടികയില്‍ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണമടഞ്ഞു.അമിതവേഗതയിലെത്തിയ ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം.

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനും മട്ടന്നൂര്‍ ശിവപുരം അയ്യല്ലൂര്‍ സ്വദേശി കല്ലുവീട്ടില്‍ എന്‍.വി വരുണാണ്(42) മരിച്ചത്.
ഇന്നലെ രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.കൂത്തുപറമ്ബ് പൊലിസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version