അയ്യപ്പന് അമൂല്യ രത്നകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി

ബരിമല: കൊവിഡ് മഹാമാരിയില്‍ നിന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അയ്യപ്പസ്വാമിക്ക് നന്ദി സൂചകമായി  അമൂല്യ രത്നകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. ആന്ധ്രപ്രദേശ് കര്‍ണൂല്‍ ജില്ലക്കാരനും ബിസിനസുകാരനുമായ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണകിരീടം അയ്യപ്പന് കാണിക്കയായി സമര്‍പ്പിച്ചത്.

സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ.എന്നാൽ അടുത്തിടെ കൊറോണ ബാധിച്ച് പതിനഞ്ച് ദിവസത്തോളം വെങ്കട്ട സുബ്ബയ്യയ്ക്ക് ഐസിയുവില്‍ മരണവുമായി മല്ലിട്ട് കഴിയേണ്ടി വന്നു.ആ സമയം ആശുപത്രി കിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി നേരിൽ എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ പറയുന്നത്.അന്ന് നേര്‍ന്നതാണ് രത്നകിരീടം.കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ സുബ്ബയ്യ കാണിക്കയായി അമൂല്യ രത്നങ്ങൾ പതിച്ച കിരീടം സമർപ്പിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version