ഗുജറാത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

ല്‍സാദ്:  റെയില്‍വേ പാളത്തില്‍ സിമന്റ് തൂണ് കൊണ്ടിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം.ഗുജറാത്തിലെ വൽസാദിലാണ് സംഭവം.രാജധാനി എക്‌സ്പ്രസ് തൂണില്‍ ഇടിച്ചെങ്കിലും പെട്ടെന്ന് നിർത്താൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ അപകടം.

ഇന്നലെ വൈകിട്ടാണ് സംഭവം. ഡല്‍ഹിയിലേക്കു പോയ മുംബൈ-ഹസ്രത് നിസ്സാമുദ്ദീന്‍ ഓഗസ്റ്റ് ക്രാന്തി രാജധാനി എക്‌സപ്രസ് ആണ് പാളത്തില്‍ കിടക്കുകയായിന്ന സിമന്റ് തൂണില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തൂണ് തെറിച്ചുപോയി.ലോക്കോപൈലറ്റ് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

 

റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ജയ്പാൽഗുഡിക്ക് സമീപം ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ ഒൻപതുപേർ മരിച്ചിരുന്നു.പാളത്തിലെ വിള്ളലായിരുന്നു അപകടകാരണം. ഇതും റയിൽവെ അന്വേഷിക്കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version