HealthLIFE

കാലിലെ വിണ്ടുകീറൽ.. പരിഹാരം എന്ത്…

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും.

രണ്ട്…

കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.

മൂന്ന്…

∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ച്വറൈസർ പുരട്ടാം.

നാല്…

ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാ​ഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഉപ്പൂറ്റിയിലുണ്ടാകുന്ന വിള്ളലിന് ഇത് മികച്ചൊരു മാർ​ഗമാണ്.

Back to top button
error: