ഡൽഹിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ന് കരസേനാ ദിനം ആചരിക്കവേ ഡൽഹിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപ്പൂർ ഫ്ലവര്‍ മാര്‍ക്കറ്റിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്.
ഇന്നലെ രാവിലെ 9ന് ശേഷം സ്കൂട്ടറില്‍ മാര്‍ക്കറ്റിലെത്തിയ ആളാണ് ബാഗ് ഉപേക്ഷിച്ചതെന്നാണ് വിവരം. തുടര്‍ന്ന് സ്പെഷ്യല്‍ പൊലീസും ബോംബ് സ്ക്വാഡും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version