മധ്യപ്രദേശിൽ  ആക്രമണത്തിനിരയായ പാസ്റ്റർ ഗുരുതരാവസ്ഥയിൽ

ഭോപ്പാൽ: സംഘപരിവാറുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ പാസ്റ്റർ അത്യാസനനിലയിൽ.
മധ്യപ്രദേശ് ധാർ ജില്ലയിലെ കുക്ഷിയിലാണ് സംഘപരിവാറുകാരുടെ ആക്രമണത്തിൽ പ്രദേശവാസിയായ പാസ്റ്റർ കൈലാഷ് ഡുഡ്വേയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.ഭവനത്തിൽ പ്രാർത്ഥന നടത്തിയതായിരുന്നു പ്രകോപന കാരണം.
സ്വഭവനത്തിൽ സാധാരണ നടക്കാറുള്ള വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയ പാസ്റ്റർ കൈലാഷിനെ ആക്രമികൾ  വീട്ടിലെത്തി ആക്രമിക്കുകയും ഒന്നാം നിലയുടെ മുകളിൽ നിന്നും പടികൾ വഴിയായി തള്ളിയിടുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.കഴുത്തിലെ(Cervical Spine) എല്ലിന് ഗുരുതരമായ പരിക്കേറ്റ പാസ്റ്റർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ.വിവരം അറിയിച്ചിട്ടും കേസെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാരും പറയുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version