രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശങ്ക,തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷം കടന്നു

 

രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷംകടന്നിരിക്കുകയാണ്. അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ ബാധയും തുടരുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് രാജ്യം.മഹരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടക, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ആശങ്ക ഒഴിയുന്നില്ല. 43,211 പേരാണ് മഹരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത്. കര്‍ണാടകയില്‍ 28,723 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 22,625 പേര്‍ക്കും പുതുതായി രോഗം ബാധിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിലെ വര്‍ധനവ് തുടരുകയാണ്. സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും പ്രതിദിന കൊവിഡ് കണക്കില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. കേരളത്തിലും കണക്കുകളില്‍ ഉണ്ടാകുന്ന വര്‍ധനവും ആശങ്കപ്പെടുത്തുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version