NEWS

ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍, ഒടുവില്‍ ഭര്‍ത്താവ് കുടുങ്ങി

ആറ് വര്‍ഷം മുമ്പാണ് സുമയെ നാരപ്പ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ നാരപ്പ മകളെ പീഡിപ്പിക്കാറുണ്ടെന്ന് സുമയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. സുമയെ നാരപ്പ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികളും വെളിപ്പെടുത്തി. ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തില്‍ പോലീസ് നാരപ്പയുടെ വീട്ടിനകത്ത് പരിശോധന നടത്തി, കട്ടിലിനടിയില്‍ കുഴിച്ചിട്ടിരുന്ന സുമയുടെ മൃതദേഹം പുറത്തെടുത്തു

ചിത്രദുര്‍ഗ: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ഭര്‍ത്താവ് അറസ്റ്റിലാകുകയും ചെയ്തു.
കര്‍ണാടക ചിത്രദുര്‍ഗ കോണനൂരിലാണ് സുമ എന്ന യുവതി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നാരപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു.
നാരപ്പ ഭാര്യ സുമയെ കൊലപ്പെടുത്തിയ ശേഷം ഭരമസാഗര പൊലീസ് സ്റ്റേഷനിലെത്തുകയും സുമയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പൊലീസ് നാരപ്പയുടെ നീക്കത്തില്‍ സംശയമുണ്ടായിരുന്നു.
അടുത്തിടെ വീടിന് കല്ലിടാന്‍ വേണ്ടി നാരപ്പ സിമന്റ് കൊണ്ടുവന്നിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. സിമന്റ് വാങ്ങിയതിനെക്കുറിച്ച് പൊലീസ് നാരപ്പയോട് ചോദിച്ചപ്പോള്‍ തന്റെ ‘വീട്ടില്‍ എലികള്‍ ഉണ്ടാക്കിയ ദ്വാരം മറയ്ക്കുന്നതിന് വേണ്ടിയാണ്’ എന്നായിരുന്നു മറുപടി. പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ നാരപ്പ സ്വന്തം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതിനിടെ സുമയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് നാരപ്പക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
സ്ത്രീധനത്തിന്റെ പേരില്‍ നാരപ്പ മകളെ പീഡിപ്പിക്കാറുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആറ് വര്‍ഷം മുമ്പാണ് സുമയെ നാരപ്പ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ സുമയുടെ ചെരുപ്പുകള്‍ വീടിന് പുറത്ത് കണ്ടെത്തി. സുമയെ നാരപ്പ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് വെളിപ്പെടുത്തി.
ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തില്‍ പോലീസ് നാരപ്പയുടെ വീട്ടിനകത്ത് പരിശോധന നടത്തുകയും കട്ടിലിനടിയില്‍ കുഴിച്ചിട്ടിരുന്ന സുമയുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.

Back to top button
error: