KeralaLead NewsNEWS

കൊച്ചിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം; എഎസ്ഐയ്ക്ക് കുത്തേറ്റു

കൊച്ചി: ഇടപ്പള്ളിയില്‍ പൊലീസിന് നേരെയുണ്ടായ ബൈക്ക് മോഷ്ടാവിന്റെ ആക്രമണത്തില്‍ എഎസ്‌ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ് പൊലീസിനെ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

കൈത്തണ്ടയില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരിയില്‍ നിന്ന് കവര്‍ന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. ബിച്ചുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Back to top button
error: