IndiaLead NewsNEWS

ഹരിയാനയിലെ ക്വാറിയില്‍ മണ്ണിടിച്ചില്‍; നിരവധി പേരെ കാണാതായി

ന്യൂഡല്‍ഹി: ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. ഹരിയാനയിലെ ഭിവാനി മേഖലയിലെ ക്വാറിയില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുറച്ച് ആളുകള്‍ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും കാര്‍ഷിക മന്ത്രി ജെ.പി.ദലാല്‍ പറഞ്ഞു.

അതേസമയം, 15 മുതല്‍ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികള്‍ പറയുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വന്‍തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Back to top button
error: